അരിമ്പൂർ: ചിത്രകലാ അദ്ധ്യാപകൻ ബോൺസായി മരങ്ങളുടെ പരിചരണത്തിലാണ്.എറവ് കപ്പൽപ്പള്ളിക്ക് എതിർവശത്ത് താമസിക്കുന്ന വടക്കേതല ജോർജ് മാഷിന്റെ മകൻ സാജുവാണ് വീട്ടിലെ ബോൺസായി മരങ്ങളുടെ നേഴ്സറിയെ പരിചരിക്കുന്നത്. കഴിഞ്ഞ 15 വർഷമായി സാജു മാഷ് ഇവയുടെ പരിചരണത്തിലും പഠനത്തിലുമാണ്.
തിലകം ഒ.എൽ.എഫ്.ജി.എച്ച്.എസ്.എസിൽ ചിത്രകലാ അദ്ധ്യാപകനായസാജു സ്കൂൾ ദിവസങ്ങളിൽ രാവിലെയും വൈകീട്ടുമാണ് ഈ ചെടികളെ പരിചരിക്കുന്നത്.വീടിനു മുൻവശത്തേ തറയോട് ചേർന്ന് ബോൺസായ് മരങ്ങൾ സജീകരിച്ചതും ഏറെ കൗതുകമാണ്.
ചിത്രകലാ അദ്ധ്യാപകനായതിനാൽ മരങ്ങളുടെ പല രീതിയിലുള്ള ആകൃതികൾ എളുപ്പത്തിൽ സൃഷ്ടിക്കാൻ കഴിയുന്നു എന്നതും ചെടികളോടും പരിസ്ഥിതിയോടുമുള്ള താല്പര്യവുമാണ് ബോൺസായ് മരങ്ങളിലേക്ക്
ആകർഷിച്ചതെന്ന് സാജു മാഷ് പറയുന്നു.എന്നാൽ ഇന്നുവരെ ഫ്ലവർ ഷോ പോലുള്ള പ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുമില്ല.പ്രദർശനത്തിന് കൊണ്ടുവരുന്ന ചെടികൾക്ക് സംരക്ഷണം ഇല്ലാത്തതിനാലാണ് പങ്കെടുക്കാതത്തിന്റെ പ്രധാനകാരണമായി സാജു മാഷ് പറയുന്നത്. അരിമ്പൂർ ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപികയായ ഭാര്യ സൗമ്യയും മക്കളായ ഡാനിയ, എമിൽ എന്നിവരും എല്ലാവിധ പിൻതുണയുമായി സാജുവിന്റെ കൂടെ ഉണ്ട്.
നൂറോളം ഇനങ്ങൾ
സ്വദേശിയും വിദേശിയും ഉൾപ്പെടെ നൂറോളം ഇനങ്ങളാണ് സാജു മാഷുടെ നേഴ്സറിയിൽ ഉള്ളത്.സ്വദേശികളായ അരയാൽ,പരിയ,കോൽപുളി എന്നിവക്ക് പുറമേ വിദേശികളായ കഷ്റീന, ഫിക്സ്ലേ സറിയ, ബോക്കസ് വുഡ്, റൈറ്റിയ, മുരിയ പനിക്കുലേറ്റ തുടങ്ങി 35 ഓളം ഇനങ്ങളും നേഴ്സറിയിൽ വളർത്തുന്നു.15 വർഷം മുതൽ 50 വർഷം വരെ പ്രായമുള്ള ബോൺസായ് മരങ്ങൾ സാജു മാഷിന്റെ ശേഖരത്തിലുണ്ട്.