തൃശൂർ: ജില്ലയിലെ 24 വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്കുമുള്ള കൊവിഡ് പ്രതിരോധ സാമഗ്രികളുടെ വിതരണം കളക്ടറേറ്റിൽ നടന്നു. തൃശൂർ കോർപ്പറേഷൻ, നഗരസഭകൾ, ബ്ലോക്ക് പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്കുള്ള ഫേസ് ഷീൽഡ്, മാസ്ക്, ഗ്ലൗസ്, സാനിറ്റൈസർ എന്നിവയാണ് വിതരണം ചെയ്തത്. ബ്ലോക്ക് ആർ.ഒമാർ വഴിയാണ് അവരുടെ പരിധിയിലുള്ള ഗ്രാമ പഞ്ചായത്ത് വോട്ടെണ്ണൽ ടേബിളുകളിലും ജീവനക്കാർക്കും പ്രതിരോധ സാമഗ്രികൾ എത്തിച്ചത്. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് മുഖേനയാണ് കോവിഡ് പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്തത്.