മാള: മാള ബ്ലോക്ക് പഞ്ചായത്ത് അന്നമനട ഡിവിഷൻ എൽ.ഡി.എഫ്.സ്ഥാനാർത്ഥിയുടെ വോട്ടെണ്ണൽ ഏജന്റായി വ്യാജഒപ്പിട്ട് പാസ് കൈപ്പറ്റിയതായി പരാതി. എൽ.ഡി.എഫ്.സ്ഥാനാർത്ഥി ഒ.സി.രവിയാണ് തന്റെ ഒപ്പ് വ്യാജമായി രേഖപ്പെടുത്തി പാസ് കൈപ്പറ്റിയതിനെതിരെ വരണാധികാരിക്ക് പരാതി നൽകിയിട്ടുള്ളത്. ഇക്കാര്യത്തിൽ വരണാധികാരിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് സി.പി.ഐഅന്നമനട ലോക്കൽ കമ്മറ്റി സെക്രട്ടറി ഇ.കെ.അനിലൻ ആരോപിച്ചു. സംഭവത്തിൽ ഇരുവർക്കുമെതിരെ നടപടിയെടുക്കണമെന്നും ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്നും അനിലൻ പറഞ്ഞു.