ഗുരുവായൂർ: മാവിൻചുവടിൽ വീട് കത്തിനശിച്ചു. ഒടാട്ട് ഗോപാലന്റെ ഓടുമേഞ്ഞ തറവാട്ട് വീടാണ് അഗ്‌നിക്കിരയായത്. ഇന്നലെ വൈകിട്ട് 7.15ഓടെയായിരുന്നു സംഭവം. ആൾത്താമസമില്ലെങ്കിലും ഇവിടെ പൂജാമുറിയിൽ വിളക്ക് വെയ്ക്കുന്ന പതിവുണ്ട്. ഇതിൽനിന്നാകാം തീ പടർന്നതെന്ന് കരുതുന്നു. ഗുരുവായൂർ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് തീയണച്ചു.