തൃശൂർ: വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ 100 മീറ്റർ ചുറ്റളവിൽ ആളുകൾ കൂട്ടംചേരുന്നത് നിരോധിച്ച് തൃശൂർ ജില്ലാ കളക്ടർ എസ്. ഷാനവാസ് ഉത്തരവിട്ടു. വോട്ടെണ്ണൽ പൂർത്തിയാകുന്നതുവരെ ഉത്തരവ് പ്രാബല്യത്തിൽ ഉണ്ടായിരിക്കും. വോട്ടെണ്ണൽ സമയത്തും വിജയാഹ്ലാദത്തിലും നിയന്ത്രണങ്ങൾ കർശനമായി പാലിക്കേണ്ടതാണെന്നും കളക്ടർ വ്യക്തമാക്കി.