
തൃശൂർ: ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ കൂടുതൽ ചുവന്നത് എറിയാട് ഡിവിഷനാണ്. 15,945 വോട്ടിെന്റ ഭൂരിപക്ഷം നേടിയാണ് സി.പി.എമ്മിെന്റ സുഗത ശശിധരൻ വിജയിച്ചത്. 2015ൽ ഇവിടെ നിന്നും സി.പി.എമ്മിെന്റ തന്നെ നൗഷാദ് കൈതവളപ്പിൽ നേടിയ ഭൂരിപക്ഷം 11,599 വോട്ടാണ്. 31319 വോട്ടാണ് സുഗത നേടിയത്. എതിർ സ്ഥാനാർഥി പി.എസ്.ലിൻസിക്ക് ലഭിച്ചത് 15945 വോട്ടാണ്.
ജങ്കാർ വിവാദം നിലനിൽക്കുന്ന ഡിവിഷനിലാണ് ഗംഭീര വിജയം സുഗത നേടിയത്. തൊട്ടടുത്ത കയ്പമംഗലത്ത് 12,543 വോട്ടിെന്റ ഭൂപിപക്ഷമാണ് സി.പി.ഐ നേടിയത്. കെ.എസ് ജയ നേടിയത് 31721 വോട്ടും എതിർ സഥാനാർഥി യൂത്ത് കോൺഗ്രസ് നേതാവ് വാണി പ്രയാഗിന് ലഭിച്ചത് 19180 വോട്ടുമാണ്. കഴിഞ്ഞ തവണ ആദ്യം ഇ.ടി.ടൈസൺ നേടിയത് 11,347 വോട്ടുകളാണ്. പിന്നീട് അദ്ദേഹം എം.എൽ.എ ആയേതാടെ പിന്നീന്ന് മത്സരിച്ച ബി.ജി.വിഷ്ണുവിെന്റ ഭൂരിപക്ഷം 11,218 ആയിരുന്നു. കാട്ടൂരിൽ സി.പി.ഐയുടെ തന്നെ ഷീല വിജയഘോഷ് നേടിയത് 11,239 വോട്ടിെന്റ തട്ടുപൊളിപ്പൻ വിജയമാണ്. 29439 വോട്ട് ഷീല വിജയഘോഷ് നേടിയപ്പോൾ എതിർ സ്ഥാനാർഥിയായ ടെസ്സിക്ക് ലഭിച്ചത് 18200 വോട്ടുകളാണ്.
കഴിഞ്ഞ തവണ സി.പി.ഐ സ്ഥാനാർഥി എൻ.കെ.ഉദയകുമാറിന് ലഭിച്ചത് 10432 ഭൂരിപക്ഷമാണ്. പുതുക്കാട് നിന്നും സി.പി.എം സ്ഥാനർഥിയായ സരിത രാജേഷിന്റെ വിജയം 10,396 വോട്ടിെന്റ ഭൂരിപക്ഷത്തിലാണ്. 27330 വോട്ട് അവർ നേടിയപ്പോൾ എതിർ സ്ഥാനാർഥി കെ.എം.ജയന്തി നേടിയത് 16,934 വോട്ടുകളാണ്. വള്ളത്തോൾ നഗറിലെ സി.പി.എമ്മിെന്റ സാബിറ 27888 വോട്ട് നേടിയപ്പോൾ എതിർ സ്ഥാനാർഥി സീനത്ത് ഷംസുദ്ദീൻ നേടിയത് 18242 വോട്ടുകളാണ്.
കോൺഗ്രസിൽ കൂടുതൽ ഭൂരിപക്ഷം കോൺഗ്രസിലെ ജിമ്മി ചൂണ്ടലിനാണ്. 5419 വോട്ടാണ് ഇദ്ദേഹത്തിന് ലഭിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ച പുത്തുർ ഡിവിഷനിലെ കോൺഗ്രസ് സ്ഥാനാർഥി അഡ്വജോസഫ് ടാജറ്റിന് 5123 വോട്ടിെന്റ ഭൂരിപക്ഷവും ലഭിച്ചു. അതിനിടെ കഴിഞ്ഞ ഭരണസമതിയിലെ വിദ്യാഭ്യാസആരോഗ്യ വിഭാഗം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ആയിരുന്ന മഞജുളയ്ക്കാണ് കുറഞ്ഞ ഭൂരിപക്ഷം. തൃപ്രയാർ ഡിവിഷനിൽ നിന്നും 858 വോട്ടിെന്റ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. 2015ൽ കോൺഗ്രസിലെ ശോഭ സുബിൻ 385 വോട്ടിന് അട്ടിമറി വിജയം നേടിയ ഡിവിഷനാണിത്. കഴിഞ്ഞ തവണ തളിക്കുളത്ത് നിന്നും 5163 വോട്ടിന് വിജയിച്ച ഇവരെ തൃപ്രയാർ പിടിച്ചെടുക്കാനാണ് നിയോഗിച്ചത്. അതിരപ്പിള്ളിയിൽ 873 വോട്ടിന് വിജയിച്ച ജെനീഷ് പിജോസാണ് കുറഞ്ഞ ഭൂരിപക്ഷത്തിൽ രണ്ടാമൻ. ജെനീഷ് 23630 വേട്ടുേനടിയപ്പോൾ എതിർ സ്ഥാനാർഥി ബിജു പി.കാവുങ്കൽ 22757 വോട്ടാണ് ലഭിച്ചത്.