തൃശൂർ: ജില്ലയിലെ ഗ്രാമവികസന വകുപ്പിൽ ലക്ചറർ ഗ്രേഡ് ഒന്ന് റൂറൽ എൻജിനിയറിംഗ് (കാറ്റഗറി നമ്പർ 068/2015) തസ്തികയിലേക്ക് ഡിസംബർ നാലിന് നടത്താനിരുന്ന ഒ.എം.ആർ പരീക്ഷ ഇന്ന് മുമ്പ് നിശ്ചയിച്ചിരുന്ന കേന്ദ്രങ്ങളിൽ രാവിലെ 10.30 മുതൽ 12.15 വരെ നടത്തും. പരീക്ഷ സംബന്ധിച്ച വിശദ വിവരങ്ങൾ ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈലിൽ ലഭ്യമാണ്. നിലവിൽ ലഭിച്ച അഡ്മിഷൻ ടിക്കറ്റുമായി പരീക്ഷയ്ക്ക് ഹാജരാകണമെന്ന് പി.എസ്.സി ജില്ലാ ഓഫീസർ അറിയിച്ചു. ഫോൺ: 0487 2327505.