ksrtc

മാള: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്...ഇതൊരു സമ്മേളന മൈതാനമല്ല, തെറ്റിദ്ധരിക്കേണ്ട, സത്യമായിട്ടും ബസ് സ്റ്റാൻഡ് തന്നെയാണ്... ഒറ്റനോട്ടത്തിൽ ഇതൊരു ബസ് ഡിപ്പോയാണെന്ന് തോന്നുകയേയില്ല. എന്നാൽ ഇത് മാള കെ.എസ്.ആർ.ടി.സി.ഡിപ്പോയും സ്റ്റാൻഡുമാണ്. ഈ മാസം നടക്കുന്ന തൊഴിലാളി യൂണിയനുകളുടെ ഹിതപരിശോധനയുടെ ഭാഗമായുള്ള പ്രചാരണ കോലാഹലമാണ് സ്റ്റാൻഡിൽ നിറഞ്ഞിരിക്കുന്നത്. കൊടിതോരണങ്ങൾ മുതൽ കുടിൽവരെ കെട്ടിയാണ് പ്രചാരണം കൊഴുപ്പിച്ചിട്ടുള്ളത്.
സി.ഐ.ടി.യു,ഐ.എൻ.ടി.യു.സി.,എ.ഐ.ടി.യു.സി.,ബി.എം.എസ്.എന്നീ തൊഴിലാളി സംഘടനകളാണ് ശക്തി പരീക്ഷിക്കുന്നത്. റോഡിലൂടെ പോകുന്നവർക്ക് കെ.എസ്.ആർ.ടി.സി.ഡിപ്പോയുടെ പേരുപോലും കാണാൻ കഴിയാത്ത നിലയിലാണ് അലങ്കാരം.വീറും വാശിയും നിറഞ്ഞ മത്സരം ഡിപ്പോയുടെ അകത്ത് പൊടിപൊടിക്കുമ്പോൾ സാക്ഷ്യം വഹിക്കാനായി നിരവധി ബസുകൾ കട്ടപ്പുറത്തുണ്ട്.
മാള ഡിപ്പോയിലെ ഹിതപരിശോധനയിൽ പങ്കെടുക്കാനുള്ള സ്ഥിരം തൊഴിലാളികൾ:142. യോഗ്യത: വർഷത്തിൽ 120 ദിവസം ഹാജരുള്ളവർ.കൊവിഡ് കാരണം ഷെഡ്യൂൾ 19.(വരുമാനം ശരാശരി;1.5 ലക്ഷം). കൊവിഡിന് മുൻപ്: ഷെഡ്യൂൾ 50 (വരുമാനം 4 മുതൽ 5 ലക്ഷം).