തൃശൂർ: ഒളരിയിൽ യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ച സംഭവത്തിൽ രണ്ടുപേരെ അറസ്റ്റുചെയ്തു. രഞ്ജിത്ത്, വൈഷ്ണവ് എന്നിവരെയാണ് തൃശൂർ വെസ്റ്റ് പൊലീസ് അറസ്റ്റുചെയ്തത്. ഒളരി ഗാന്ധിനഗറിൽ ബ്രഹ്മകുളംവീട്ടിൽ രമേഷിനെയാണ് (46) കെട്ടിയിട്ട് മർദ്ദിച്ചത്. രണ്ട് മാസമായി അമ്മയ്ക്കും സഹോദരിയുടെ കുടുംബത്തിനുമൊപ്പം ഗാന്ധിജി നഗറിലെ വീട്ടിൽ വാടകയ്ക്ക് താമസിക്കുകയാണ് രമേശ്‌. മർദ്ദിക്കുന്ന ദൃശ്യങ്ങൾ അയൽവാസികൾ മൊബൈൽഫോണിൽ പകർത്തി പരാതിക്കൊപ്പം കൈമാറിയിരുന്നു. സ്ഥലം കൗൺസിലറുടെ പരാതിയിൽ പൊലീസ് കേസെടുത്തു. രമേശിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി