വേലൂർ: മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.സി.സി പ്രസിഡന്റിന്റെയും വേലൂർ മണ്ഡലം പ്രസിഡന്റിന്റേയും കോലം കത്തിച്ചു. കോൺഗ്രസ് നേതൃത്വത്തിന്റെ പിടിവാശിയും അർഹതപ്പെട്ടവർക്ക് സീറ്റ് നിഷേധിച്ചതുമാണ് വേലൂരിൽ കോൺഗ്രസിന് ഭരണം നഷ്ടപ്പെടാൻ കാരണമാക്കിയതെന്ന് ആരോപിച്ചാണ് കോലം കത്തിച്ചത്. ചിലരുടെ വ്യക്തിതാത്പര്യത്തിന് വേണ്ടി അർഹരായവർക്ക് സീറ്റ് നിഷേധിക്കുകയായിരുന്നുവെന്നാണ് ആരോപണം.