
തൃശൂർ: പി. പദ്മരാജന്റെ സ്മരണയ്ക്കായി പദ്മരാജൻ മെമ്മോറിയൽ ട്രസ്റ്റ് ഏർപ്പെടുത്തിയിരിക്കുന്ന പദ്മരാജൻ ചലചിത്ര, സാഹിത്യ പുരസ്‌കാരം 21ന് വൈകിട്ട് 4.30 ന് തൃശൂർ കേരള സാഹിത്യ അക്കാഡമി വൈലോപ്പിള്ളി ഹാളിൽ വിതരണം ചെയ്യും. സാഹിത്യ പുരസ്‌കാരങ്ങൾ രാധാലക്ഷ്മി പദ്മരാജൻ വിതരണം ചെയ്യും. ട്രസ്റ്റ് ചെയർമാൻ വിജയകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും.
മികച്ച ചെറുകഥക്കുള്ള പുരസ്‌കാരം സാറാജോസഫ് ഏറ്റുവാങ്ങും. പ്രഥമ പദ്മരാജൻ നോവൽ പുരസ്‌കാരം സുഭാഷ് ചന്ദ്രൻ സ്വീകരിക്കും. ചലച്ചിത്ര പുരസ്‌കാരങ്ങൾ സിബി മലയിൽ വിതരണം ചെയ്യും. മികച്ച സംവിധായകനുള്ള പുരസ്‌കാരം മധു.സി. നാരായണനും തിരക്കഥക്കുള്ള പുരസ്‌കാരം സജിൻ ബാബുവും സ്വീകരിക്കും. തിരക്കഥക്കുള്ള പ്രത്യേക പുരസ്‌കാരം ബോബി, സഞ്ജയ് എന്നിവർ ഏറ്റുവാങ്ങും. പദ്മരാജന്റെ മകൻ അനന്തപത്മനാഭൻ എഴുതിയ മകന്റെ കുറിപ്പുകൾ പുസ്തകം സാറാജോസഫ് സുഭാഷ് ചന്ദ്രന് നൽകി പ്രകാശിപ്പിക്കും. പദ്മരാജന്റെ സഹയാത്രികരായ ഉണ്ണി മേനോൻ, ജെ.ആർ പ്രസാദ് എന്നിവരെ സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ ആദരിക്കും.