 
ഇരിങ്ങാലക്കുട: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ കാറളം ഗ്രാമപഞ്ചായത്തിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടിയത് രജനി നന്ദകുമാറിനാണ്. പത്താംവാർഡ് ഹരിപുരത്ത് മത്സരിച്ച എൽ.ഡി.എഫ് സ്ഥാനാർത്ഥി രജനി നന്ദകുമാർ 320 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. രജനി നന്ദകുമാർ കേരളകൗമുദിയുടെ താണിശേരി ഏജന്റാണ്.