
തൃശൂർ: സാധാരണ ട്രെയിൻ ഗതാഗതം പുനരാരംഭിക്കുമ്പോൾ സ്ത്രീകൾക്കും പെൺകുട്ടികൾക്കും സഹായവുമായി കേരള പൊലീസ്. 
പരീക്ഷണാടിസ്ഥാനത്തിൽ കേരളത്തിലെ പ്രധാന റെയിൽവെ സ്റ്റേഷനുകളിൽ വനിത പൊലീസിന്റെ നേതൃത്വത്തിൽ വുമൺ ഹെൽപ്പ് ഡെസ്ക്കുകൾ ആരംഭിക്കാൻ നടപടിയായി. തൃശൂർ റെയിൽവേ സ്റ്റേഷനിലെ സഹായകേന്ദ്രം ഒന്നാമത്തെ പ്ലാറ്റുഫോമിൽ വീതികൂടിയ നടപ്പാലത്തിന് സമീപം റെയിൽവേ പൊലീസിലെ വനിത സിവിൽ പൊലീസ് ഓഫീസറുടെ നേതൃത്വത്തിൽ പ്രവർത്തനം തുടങ്ങി.ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, ഷൊണ്ണൂർ, കോഴിക്കോട് എന്നീ സ്റ്റേഷനുകളിലാണ് പൊലീസിന്റെ വനിത സഹായകേന്ദങ്ങൾ തുടങ്ങുന്നത്. 
തുടർന്ന് ആകെ 13 പ്രധാന സ്റ്റേഷനുകളിൽ ഇത്തരം കേന്ദ്രങ്ങൾ തുടങ്ങാനാണ് പദ്ധതി.
ഹെൽപ്പ് ഡെസ്ക്ക്
നിലവിൽ രാവിലെ 7 മുതൽ രാത്രി 9 വരെ പ്രവർത്തിയ്ക്കുന്ന സഹായകേന്ദ്രം, ട്രെയിൻ ഗതാഗതം സാധാരണനില യിലായാൽ24 മണിക്കൂറും പ്രവൃത്തിയ്ക്കുവാനാണ് ഉദ്ദേശം.