വടക്കാഞ്ചേരി: വടക്കാഞ്ചേരി നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ 21ന് നടക്കും. നഗരസഭ ചെയർമാൻ, വൈസ് ചെയർമാൻ എന്നിവർ 28ന് ചുമതലയേക്കും. കഴിഞ്ഞതവണ വൈസ് ചെയർമാനായിരുന്ന എം.ആർ. അനൂപ് കിഷോർ, സി.പി.എം ഏരിയാ സെക്രട്ടറി സ്ഥാനം വഹിച്ചിരുന്ന പി.എൻ.സുരേന്ദ്രൻ എന്നിവരിൽ ഒരാളെയാകും ചെയർമാനായി തിരഞ്ഞെടുക്കുക.