കൊടുങ്ങല്ലർ: നാസറിന്റെയും കുടുംബത്തിന്റെയും വീടെന്ന സ്വപ്നം സഫലമാക്കി കൊടുങ്ങല്ലൂർ ലയൺസ് ക്ലബ്. പുത്തൻചിറയിലെ ചെമ്മീൻകെട്ടിന്റെ വരമ്പത്തു ചോർന്നൊലിക്കുന്ന കൂരയിലായിരുന്നു കൂലിപ്പണിക്കാരനും രോഗിയുമായ നാസറും ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്. കൂര ചോർന്നൊലിക്കുന്നതിനാൽ വർഷകാലത്ത് കുട്ടികളുടെ പഠനവും തടസപ്പെടുമായിരുന്നു. കുടുംബത്തിന്റെ ദുരിതാവസ്ഥ മനസിലാക്കിയ കൊടുങ്ങല്ലൂർ ലയൺസ് ക്ലബ് പ്രശ്‌നത്തിൽ ഇടപെട്ട് വീട് പണിത് കൊടുക്കുവാൻ തീരുമാനിക്കുകയായിരുന്നു. പണി പൂർത്തീകരിച്ചു വീടിന്റെ താക്കോൽ ദാനം ക്ലബ് 318 ഡി. ഡിസ്ട്രിക്ട് പി.ഡി.ജി മാരായ ഇഗ്‌നേഷ്യസ്, ഡോ. എൻ.എം. വിജയൻ, അഡ്വ. മധുസൂദനൻ, ഡിസ്ട്രിക്ട് കാബിനറ്റ് സെക്രട്ടറി എം.എ. നസീർ,ക്ലബ് പ്രസിഡന്റ് വി.ആർ. പ്രേമൻ, സെക്രട്ടറി രാജേഷ് മോഹൻ, ട്രഷറർ പ്രവീൺ, ക്ലബ് മെമ്പർമാർ എന്നിവർ പങ്കെടുത്ത ചടങ്ങിൽ നിർവഹിച്ചു.