eka
ഏക

തൃശൂർ: അഹമ്മദാബാദിൽ നടന്ന കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച 'മിനി' എന്ന ചിത്രത്തിലെ അഭിനയത്തിന് എട്ട് വയസുകാരി ഏകയ്ക്ക് ഏറ്റവും നല്ല ബാലനടിക്കുള്ള അവാർഡ് ലഭിച്ചു. ഗിന്നസ് പക്രു എന്ന അജയ്‌കുമാറിനും 'ഇളയരാജ' എന്ന ചിത്രത്തിലെ അഭിനയത്തിന് ഏറ്റവും നല്ല നടനുള്ള അവാർഡ് ലഭിച്ചു. മിനിയിലെ നായികയാണ് ഏക. സിംഗപ്പൂരിലാണ് താമസം. സിനിമയുടെ തിരക്കഥ ഏകയുടെ അമ്മ തൃശൂർ സ്വദേശിനിയായ ശില്പാ കൃഷ്ണന്റേതാണ്. കാൺപൂർ സ്വദേശിയായ ശിവാനു ശുക്ലയാണ് ഏകയുടെ അച്ഛൻ. ചിത്രത്തിന്റെ സംവിധായിക ഉമാ കലൃാണിയും ഛായാഗ്രഹണം നിർവഹിച്ച രമ്യവാരിയരും മലയാളികളാണ്.