തൃശൂർ: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്റർ മുഖേന സ്വകാര്യ സ്ഥാപനങ്ങളിൽ നിയമനം നടത്തുന്നു. അസിസ്റ്റന്റ് മാനേജർ, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ, ഫ്‌ളീറ്റ് കോ ഓർഡിനേറ്റർ, എമർജൻസി മാനേജ്‌മെന്റ് എക്‌സിക്യുട്ടീവ്, മാനേജർ, ഫ്രണ്ട് ഓഫീസ് എക്‌സിക്യുട്ടീവ്, അബാക്‌സ് ടീച്ചർ, ഓഫീസ് സ്റ്റാഫ്, മാർക്കറ്റിംഗ് എക്‌സിക്യുട്ടീവ് (മൊബൈൽ ആപ്ലിക്കേഷൻ), സോഫ്റ്റ്‌വെയർ സിസ്റ്റം അനലിസ്റ്റ് / ഡിസൈനർ, സോഫ്റ്റ്‌വെയർ ഡെവലപ്പർ, ആൻഡ്രോയിഡ് ഡെവലപ്പർ, പി.എച്ച്.പി ഡെവലപ്പർ, ടോട്ട് നെറ്റ്/ആങ്കുലർ ഡെവലപ്പർ, അക്കൗണ്ടന്റ്, ഓഫീസ് അഡ്മിനിസ്ട്രറ്റർ, ബി.ഡി.എം, മാർക്കറ്റിംഗ് എക്‌സിക്യുട്ടീവ് (മീഡിയ), മാർക്കറ്റിംഗ് എക്‌സിക്യുട്ടീവ് (കൺസ്ട്രക്ഷൻ), സീനിയർ റിസപ്ഷനിസ്റ്റ് (ഹോസ്പിറ്റൽ), ബി.എസ്‌സി നഴ്‌സ്, ജനറൽ നഴ്‌സ്, വെൽഡർ, പി.ഡി.ഐ ഇൻചാർജ് (ഓട്ടോമൊബൈൽ), മെക്കാനിക്, ഫ്ളോർ സൂപ്പർവൈസർ, എ.ടി.എം കോ ഓർഡിനേറ്റർ, എഡ്യൂക്കേഷൻ കോ ഓർഡിനേറ്റർ, സെയിൽസ് ഗേൾസ്, ടെലികോളർ, ടൈൽ മേക്കിംഗ് ഹെൽപ്പർ എന്നീ തസ്തികളിലാണ് ഒഴിവുകൾ.

താത്പര്യമുളളവർ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററുമായി ബന്ധപ്പെടണം. എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്യാൻ താത്പര്യമുളളവർ ഒറ്റത്തവണ രജിസ്‌ട്രേഷൻ 250 രൂപ, ഐഡി പ്രൂഫ്, ഇമെയിൽ ഐഡി എന്നിവ സഹിതം നേരിട്ട് ബന്ധപ്പെടുക. പേര് രജിസ്റ്റർ ചെയ്തിട്ടുളളവർ www.employabilitycentre.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. വാട്‌സ് ആപ്പ് നമ്പർ: 9446228282.