ഇരിങ്ങാലക്കുട: നഗരസഭയിൽ യു.ഡി.എഫിലെ സോണിയഗിരി ചെയർപേഴ്സണാകാൻ സാധ്യത. 27–ാം വാർഡിൽ നിന്നും വിജയിച്ച സോണിയഗിരി 2010–ൽ ചെയർപേഴ്സണായിരുന്നു. കഴിഞ്ഞ കൗൺസിലിലും അംഗമായിരുന്നു. ഡി.സി.സി ജനറൽ സെക്രട്ടറിയാണ്. 41 അംഗ കൗൺസിലിൽ യു.ഡി.എഫിന് 17 ഉം എൽ.ഡി.എഫിന് 16 ഉം ബി.ജെ.പി ക്ക് 8 ഉം അംഗങ്ങളാണ് ഉള്ളത്. കഴിഞ്ഞ കൗൺസിലിൽ ഇരു മുന്നണിക്കും 19 അംഗങ്ങൾ വീതമാണുണ്ടായിരുന്നത്. ബി.ജെ.പിക്ക് മൂന്നും. ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ ഒരു ഇടത് അംഗത്തിെന്റെ വോട്ട് അസാധുവായതിനെത്തുടർന്ന് തിരഞ്ഞെടുക്കപ്പെട്ട യു.ഡി.എഫിലെ നിമ്യ ഷിജു 5 വർഷക്കാലവും ഭരണത്തിൽ സുഗമമായി തുടരുകയായിരുന്നു.