തൃശൂർ: കേരളത്തിലെ അമേച്വർ നാടകരംഗത്തെ മുതിർന്ന നടൻ അഹമ്മദ് മുസ്ലിമിന്റെ നിര്യാണത്തിൽ കേരള സംഗീതനാടക അക്കാഡമി സെക്രട്ടറി എൻ. രാധാകൃഷ്ണൻ നായർ അനുശോചിച്ചു. സ്‌കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ വ്യത്യസ്തമായ അഭിനയ ശൈലിയിലൂടെ ആസ്വാദകരെ വിസ്മയിപ്പിച്ച അതുല്യ പ്രതിഭയായിരുന്നു അഹമ്മദ് മുസ്ലിമെന്ന് സെക്രട്ടറി അനുശോചന സന്ദേശത്തിൽ അറിയിച്ചു.