ഇരിങ്ങാലക്കുട: നഗരസഭയിൽ മൂന്ന് വനിത കൗൺസിലർമാർ മൂന്നാം വട്ടമാണ് കൗൺസിലിലെത്തുന്നത്. ബി.ജെ.പിയിലെ സന്തോഷ് ബോബനും മൂന്നാം വട്ടമാണ്. എൽ.ഡി.എഫിലെ സി.പി.എം കൗൺസിലർ അംബിക പള്ളിപ്പുറത്തും സി.പി.ഐയിലെ അൽഫോൻസ തോമസും പൊറത്തിശ്ശേരി മേഖലയിൽ നിന്നാണ് മൂന്നുവട്ടവും തിരഞ്ഞെടുക്കപ്പെട്ടത്. 2010–ൽ കൂടൽമാണിക്യം വാർഡിൽ നിന്നും വിജയിച്ച സന്തോഷ് ബോബൻ 2015–ൽ 29–ാം വാർഡിൽ നിന്നും വീണ്ടും വിജയിച്ചു. ഇത്തവണയും കൂടൽമാണിക്യം വാർഡിൽ നിന്നാണ് സന്തോഷ് വിജയിച്ചത്. 2010–ൽ ചെയർപേഴ്സണായിരുന്ന സോണിയഗിരി അന്നും ഇപ്പോഴും 27–ാം വാർഡിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. 2015–ൽ നഗരസഭ 22–ാം വാർഡിൽ നിന്നും വിജയിച്ചു.
ബി.ജെ.പിക്ക് വൻ നേട്ടം, കരുതലോടെ ഇരു മുന്നണികളും
41 അംഗ നഗരസഭയിൽ 8 സീറ്റുകൾ നേടി ബി.ജെ.പി വൻ നേട്ടമുണ്ടാക്കിയത് ഇടതു-വലതു മുന്നണികളെ സമ്മർദ്ദത്തിലാക്കി. കഴിഞ്ഞ കൗൺസിലിൽ മൂന്ന് അംഗങ്ങൾ മാത്രമാണ് ബി.ജെ.പിക്ക് ഉണ്ടായിരുന്നത്. നഗരസഭയിലെ പൊറത്തിശ്ശേരി മേഖലയിൽ നിന്ന് ഇത്തവണ 5 സീറ്റുകൾ ബി.ജെ.പിക്ക് ലഭിച്ചു. ടൗൺ മേഖലയിൽ നിന്ന് മൂന്നും. കഴിഞ്ഞതവണ ഒരു സീറ്റ് മാത്രമുണ്ടായിരുന്ന പൊറത്തിശ്ശേരി മേഖലയിൽ ഇത്തവണ എൽ.ഡി.എഫിൽ നിന്ന് 4 സീറ്റുകളാണ് പിടിച്ചെടുത്തത്. 2010–ൽ കൂടൽമാണിക്യം വാർഡിൽ നിന്നും വിജയിച്ച സന്തോഷ് ബോബൻ 2015ലും ഇത്തവണയും വിജയിച്ചു. 2010–ൽ കൗൺസിലറായിരുന്ന ഷാജുട്ടനും ഇത്തവണ വിജയിച്ചിട്ടുണ്ട്. നഗരസഭയിൽ 9 ഇടത്താണ് ഇത്തവണ ബി.ജെ.പി രണ്ടാം
സ്ഥാനത്തെത്തിയത്. ബി.ജെ.പിയുടെ മുന്നേറ്റം വളരെ കരുതലോടെയാണ് ഇടതു–വലതു മുന്നണികൾ വീക്ഷിക്കുന്നത്.