കൊടുങ്ങല്ലൂർ: ആനാപ്പുഴ പണ്ഡിറ്റ്‌ കറുപ്പൻ വായനശാലയുടെ ആഭിമുഖ്യത്തിൽ ഇന്ന് കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ രാമവർമ്മരാജ അനുസ്മരണം നടത്തും.രാവിലെ 11.30ന് വായനശാലയിൽ നടക്കുന്ന യോഗത്തിൽ കൃഷിവകുപ്പ് മന്ത്രി അഡ്വ.വി.എസ്. സുനിൽകുമാർ അനുസ്മരണ പ്രഭാഷണം നടത്തും. കെ.ആർ. ജൈത്രൻ, വി.എം ജോണി, അഡ്വ. ദിനൽ, കെ.ജി. ശശിധരൻ, കെ.ജി. ശിവാനന്ദൻ, സി.സി. വിപിൻചന്ദ്രൻ എന്നിവർ പങ്കെടുക്കും.