 
അന്തിക്കാട്: കെ.ജി.എം എൽ.പി സ്‌കൂളിലെ ദേശീയ കാർഷിക - മണ്ണ് ദിനത്തോടനുബന്ധിച്ച് പി.ടി.എ പഞ്ചാരമഴവില്ല് സംഘടിപ്പിച്ച മണ്ണോളം വി.എൻ. സുർജിത്ത് ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് ഫിജി ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. സി.കെ. കൃഷ്ണകുമാർ, ശരണ്യ രജീഷ്, ജ്യോതി രാമൻ, ടി.കെ മാധവൻ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ പങ്കെടുത്ത പുതിയ ജനപ്രതിനിധികളെ ഉപഹാരം നൽകി പി.ടി.എ ആദരിച്ചു. ഹെഡ്മാസ്റ്റർ ജോഷി ഡി കൊള്ളന്നൂർ സ്വാഗതവും സ്‌കൂൾ ലീഡർ എം.എസ്. ദേവനന്ദ നന്ദിയും പറഞ്ഞു.
വീട്ടകങ്ങളിൽ മാനസിക സമ്മർദ്ദമനുഭവിച്ചിരിക്കുന്ന കുട്ടികൾക് കൃഷിയിലൂടെ മാനസികോല്ലാസത്തിനും ശാസ്ത്രീയ പഠനത്തിനുമായി വ്യത്യസ്തമായി അവതരിപ്പിക്കുകയായിരുന്നു മണ്ണോളം. മണ്ണറിഞ്ഞും നാടിന്റെ നന്മയറിഞ്ഞും വളരാൻ നമ്മുടെ കുട്ടികൾക്ക് അവസരമുണ്ടാക്കുന്നതോടൊപ്പം കാലികമായ സംഭവങ്ങളോട് കുട്ടികളെ കൂടുതൽ അടുപ്പിക്കുന്നതായി മണ്ണോളം. അന്നദാതാവായ കൃഷിക്കാരനെ ബഹുമാനിക്കാൻ കുട്ടികൾക്ക് അവർ സ്വയം കൃഷി ചെയ്യാൻ അവസരം ലഭിച്ചപ്പോൾ പാഠമാകുകയായിരുന്നു. അന്തിക്കാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ മണ്ണ് ശേഖരിച്ച് മനോഹരമായി പ്രദർശനമൊരുക്കുകയും കുറിപ്പുകൾ തയ്യാറാക്കുകയും ചെയ്തതിലൂടെ കുട്ടികൾ മാതൃകയാകുകയായിരുന്നു.