തൃശൂർ: സ്‌കോൾ കേരള മുഖേനയുള്ള 2020-22 ബാച്ച് പ്ലസ് വൺ പ്രവേശനത്തിന് 60 രൂപ പിഴയോടെ ഫീസടച്ച് രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി 31വരെ നീട്ടി. പ്രവേശനം നേടേണ്ടവർ ഫീസടച്ച് രജിസ്റ്റർ ചെയ്ത് രണ്ട് ദിവസത്തിനകം അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധരേഖകളും സ്‌കോൾ കേരളയുടെ സംസ്ഥാന ഓഫീസിലേക്ക് അയയ്ക്കണം. ഇതിനകം രജിസ്റ്റർ ചെയ്തവരിൽ അപേക്ഷയും അനുബന്ധരേഖകളും സമർപ്പിക്കാത്തവർ 21ന് മുമ്പ് എത്തിക്കണമെന്ന് എക്‌സിക്യുട്ടീവ് ഡയറക്ടർ അറിയിച്ചു.