തൃശൂർ: തെറ്റ് സമ്മതിക്കാൻ ഗുരുവായൂർ ദേവസ്വം തയ്യാറാകണമെന്നും വിശ്വാസികളോട് ഗുരുവായൂർ ദേവസ്വം നിരുപാധികം മാപ്പുപറയണമെന്നുംബി.ജെ.പി സംസ്ഥാന സെക്രട്ടറി എ. നാഗേഷ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാനിധിയിലേക്ക് 10 കോടി രൂപയാണ് ദേവസ്വം നൽകിയത്. അതിനെതിരെ താനാണ് കോടതിയെ സമീപിച്ചത്. ദുരിതാശ്വാസ നിധിയിലേക്കു പണം നൽകുന്നത് ദേവസ്വം ആക്ട് പ്രകാരം ചട്ടവിരുദ്ധമായതിനാലാണ് കേസ് കൊടുത്തതെന്നും നാഗേഷ് പറഞ്ഞു.