കയ്പമംഗലം: പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് ആറാംവാർഡിൽനിന്ന് ഒരുവോട്ടിന് പരാജയപ്പെട്ട യു.ഡി.എഫ് സ്ഥാനാർത്ഥി സുധാകരൻ മണപ്പാട്ട് പോസ്റ്റൽ ബാലറ്റ്, കൺട്രോൾ യൂണിറ്റ് തുടങ്ങിയവയിൽ വോട്ട് കണക്കാക്കുന്നതിൽ അപാകത ഉന്നയിച്ച് തൃശൂർ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ, ജില്ലാ കളക്ടർ,സംസ്ഥാന മുഖ്യ ഇലക്ഷൻ കമ്മീഷണർ എന്നിവർക്ക് പരാതി സമർപ്പിച്ചു. യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റായിരുന്ന ഇവിടെനിന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എം. ഉണ്ണിക്കൃ2ഷ്ണൻ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.