കൊടുങ്ങല്ലൂർ: വടക്കേനടയിൽ നടന്നുവരുന്ന കാർഷിക വിപണനമേളയോടനുബന്ധിച്ച് വയലാർ അനുസ്മരണവും ഗാനമേളയും നടന്നു. സി.എ. നസീർ വയലാർ അനുസ്മരണ പ്രഭാഷണം നടത്തി. ടി.എസ്. സജീവൻ അദ്ധ്യക്ഷത വഹിച്ചു.സാംസൺ എൻ.എച്ച് സ്വാഗതവും അമൽ തറയിൽ നന്ദിയും പറഞ്ഞു. വിനോദ് ആനാപ്പുഴ, നക്ഷത്ര വിനോദ് എന്നിവരുടെ നേതൃത്വത്തിൽ ഗാനമേളയും അരങ്ങേറി. കാർഷിക ഉപകരണങ്ങൾ, വിത്ത് ,വളം, പുഷ്പഫല സസ്യങ്ങൾ, ഫർണിച്ചർ, മാലിന്യ നിർമാർജന സംവിധാനങ്ങൾ, അക്വാ പ്യൂരിഫയറുകൾ തുടങ്ങി വൈവിദ്ധ്യമാർന്ന നിരവധി സ്റ്റാളുകൾ വിപണനമേളയോടനുബന്ധിച്ച് സജ്ജീകരിച്ചിട്ടുണ്ട്. ഡിസംബർ 31വരെ തുടരും.