ചാവക്കാട്: കോഴിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ കളഭാഭിഷേകവും വേദസൂക്ത പുഷ്പാഞ്ജലിയും ഭക്തിസാന്ദ്രമായി. ക്ഷേത്രം തന്ത്രി പുലിയന്നൂർ കൃഷ്ണൻ നമ്പൂതിരി, ക്ഷേത്രം മേൽശാന്തി രാജൻ എമ്പ്രാന്തിരി എന്നിവരുടെ മുഖ്യ കാർമ്മികത്വത്തിൽ രാവിലെ മുതൽ വിശേഷാൽ പൂജകളും നടന്നു. ക്ഷേത്രം ഭാരവാഹികളായ ചെയർമാൻ രാധാകൃഷ്ണൻ കാക്കശേരി,സെക്രട്ടറി എ.ആർ. ജയൻ,ജോയിന്റ് സെക്രട്ടറി കെ.എം. ഷാജി, ട്രഷറർ കെ.ബി. പ്രേമൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.