manikandan
മണികണ്ഠൻ

കയ്പമംഗലം: ഭാര്യ മരിച്ച് നാലാംദിവസം ഭർത്താവിനെ ബന്ധുവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ചെന്ത്രാപ്പിന്നി എസ്.എൻ വിദ്യാഭവൻ സ്‌കൂൾ റോഡിന് സമീപം മണ്ടത്തറ കോളനിയിൽ മാപ്പൊലി തിലകന്റെ മകൻ മണികണ്ഠനെയാണ് (35) കൂളിമുട്ടത്ത് ബന്ധുവിന്റെ വീട്ടിൽ വ്യാഴാഴ്ച വൈകിട്ട് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ 12ന് ചെന്ത്രാപ്പിന്നിയിലെ വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇയാളുടെ ഭാര്യ സിബി കഴിഞ്ഞ 14ന് വൈകിട്ട് മരണമടഞ്ഞു. മക്കൾ:ശിവപ്രിയ(6), ശിവദേവ് (3).
സിബിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് സിബിയുടെ പിതാവ് ചേറ്റുപുഴ സ്വദേശി മാന്തറ സുബ്രഹ്മണ്യൻ കയ്പമംഗലം സ്റ്റേഷനിൽ പരാതി നൽകിയുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് മണികണ്ഠന്റെ തൂങ്ങിമരണം. മതിലകം പൊലീസ് മേൽനടപടി സ്വീകരിച്ചു.