hospital
ചാലക്കുടി കായകൽപ്പ 2020 പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ സൂപ്രണ്ട് ഡോ. എൻ. എ. ഷീജയെ പൊന്നാടയണിയിക്കുന്നു

ചാലക്കുടി: ശുചിത്വ ഭാരത് പദ്ധതിയുടെ ഭാഗമായി താലൂക്ക് ആശുപത്രിയിൽ നടപ്പാക്കുന്ന കായകൽപ്പ 2020 ആരോഗ്യ പരിപാലനത്തിന് കൈത്താങ്ങായി മർച്ചന്റ്‌സ് അസോസിയേഷനും. നഗരസഭയുടെ സഹകരണത്തോടെ കൈക്കൊള്ളുന്ന ചാലക്കുടി മാർക്കറ്റിലെ ശുചിത്വ പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയാണ് അസോസിയേഷൻ.ഇതിന്റെ ഭാഗമായി മാർക്കറ്റിൽ സംഘടിപ്പിച്ച ചടങ്ങിൽ ആശുപത്രി സൂപ്രണ്ട് എൻ.എ.ഷീജ കായകൽപ്പ 2020 ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോബി മേലേടത്തിന്റെ അദ്ധ്യക്ഷതിൽ നടന്ന യോഗത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് ജോയ് മൂത്തേടൻ മുഖ്യാതിഥിയായി.ജനരൽ സെക്രട്ടറി റെയ്‌സൺ ആലുക്ക,വൈസ് പ്രസിഡന്റ് ചന്ദ്രൻ കൊളത്താപ്പിള്ളി, എം.ഡി.ഡേവിസ് എന്നിവർ പ്രസംഗിച്ചു.