ചാവക്കാട്: ഗുരുവായൂർ ദേവസ്വം ചെയർമാനെതിരെ ഹിന്ദു ഐക്യവേദി നൽകിയ ഹർജിയിൽ ഹൈക്കോടതി വിധി വന്ന സാഹചര്യത്തിൽ ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് രാജിവെക്കണമെന്ന് ഹിന്ദു ഐക്യവേദി ചാവക്കാട് താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ഹിന്ദു ഐക്യവേദി തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി പ്രസാദ് കാക്കശേരി യോഗം ഉദ്ഘാടനം ചെയ്തു.ചാവക്കാട് താലൂക്ക് പ്രസിഡന്റ് സോമൻ തിരുനെല്ലൂർ അദ്ധ്യക്ഷത വഹിച്ചു.വർക്കിംഗ് പ്രസിഡന്റ് വിനോദ് പാണ്ടരിക്കൽ,താലൂക്ക് ജനറൽ സെക്രട്ടറി ശശി ആനക്കോട്ടിൽ, സെക്രട്ടറി അനിൽകുമാർ ബ്രഹ്മകുളം തുടങ്ങിയവർ സംസാരിച്ചു.