ചാലക്കുടി: കേന്ദ്ര സർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങൾക്കും കർഷകബില്ലിനുമെതിരെ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധധർണ നടത്തി. സൗത്ത് മേല്പാലത്തിനു നടന്ന ധർണ കേന്ദ്ര എക്‌സിക്യുട്ടീവ് അംഗം വി.ജി. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം പി.എസ്. ജൂന അദ്ധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി പി.കെ. രവീന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗം വി.സി. തോമസ്, ലൈബ്രറി കമ്മിറ്റി വൈസ് പ്രസിഡന്റ് കെ.ഒ. തോമസ് എന്നിവർ സംസാരിച്ചു.