nda
എൽ.ഡി.എഫിന്റെ ആഹ്ലാദപ്രകടനത്തിനിടയിൽ അവിട്ടത്തൂർ എസ്.എൻ.ഡി.പി ശാഖായോഗം സെക്രട്ടറി രവി കാട്ടിലിന്റെ വീടിന് മുന്നിൽ സി.പി.എമ്മുകാർ പടക്കം പൊട്ടിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ചുകൊണ്ട് അവിട്ടത്തൂർ ബിജെപി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധധർണ

വെള്ളാങ്ങല്ലൂർ: എൽ.ഡി.എഫിന്റെ ആഹ്ലാദപ്രകടനത്തിനിടയിൽ അവിട്ടത്തൂർ എസ്.എൻ.ഡി.പി ശാഖായോഗം സെക്രട്ടറി രവി കാട്ടിലിന്റെ വീടിന് മുന്നിൽ സി.പി.എമ്മുകാർ പടക്കം പൊട്ടിക്കുകയും മുദ്രാവാക്യം വിളിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ചുകൊണ്ട് അവിട്ടത്തൂർ ബി.ജെ.പി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധധർണ നടത്തി. ബി.ജെ.പി സംസ്ഥാന സമിതി അംഗം സന്തോഷ് ചെറാകുളം ഉദ്ഘാടനം ചെയ്തു. ബി.ജെ.പി വേളുക്കര പഞ്ചായത്ത് പ്രസിഡന്റ് രാധാകൃഷ്ണൻ, യുവമോർച്ച വേളുക്കര പഞ്ചായത്ത് പ്രസിഡന്റ് മിഥുൻ കെ.പി, എസ്.എൻ.ഡി.പി ശാഖായോഗം സെക്രട്ടറി രവീന്ദ്രൻ കാട്ടിൽ, വൈസ് പ്രസിഡന്റ് കെ.കെ. മുകുന്ദൻ എന്നിവർ പ്രസംഗിച്ചു.