കൊടകര: ക്ഷേത്രവാദ്യകലാകാരൻ കൊടകര സജിയുടെ രണ്ടാം ചരമവാർഷികവേളയിൽ കൊടകര മേള കലാസംഗീതസമിതിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. പെരുവനം സതീശൻമാരാർ ഉദ്ഘാടനം ചെയ്തു. പി.എം. നാരായണൻ മാരാർ അദ്ധ്യക്ഷത വഹിച്ചു. ചേരാനെല്ലൂർ ശങ്കരൻകുട്ടിമാരാർ അനുസ്മരണപ്രഭാഷണം നടത്തി. കൊടകര ഉണ്ണി,കണ്ണമ്പത്തൂർ വേണുഗോപാൽ,അജിത്ത് വടക്കൂട്ട്, കല്ലേങ്ങാട്ട് ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.