
കയ്പമംഗലം: നിർമ്മാണം നടക്കുന്ന വീടിന് മുകളിൽനിന്ന് വീണ് തൊഴിലാളി മരിച്ചു. ചേർപ്പ് പെരുമ്പുള്ളിശേരി സ്വദേശി വൈക്കപ്പടി ഷാജിയാണ് (51) മരിച്ചത്. ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു സംഭവം. ചളിങ്ങാട് പ്രവാസിയുടെ വീടിന്റെ രണ്ടാംനിലയുടെ കോൺക്രീറ്റിംഗിന് തട്ടടിക്കുന്നതിനിടെ കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.