 
തൃശൂർ: ക്രിസ്മസ് കാലഘട്ടം ഒരു അതിജീവനത്തിന്റെ കാലമാണ്. കഴിഞ്ഞ കാലഘട്ടങ്ങളിലെ ക്രിസ്മസ് ആഘോഷങ്ങളെല്ലാം പള്ളികളിലായിരുന്നു. എന്നാൽ ഇന്ന് ആഘോഷങ്ങളെല്ലാം വീട്ടിലേക്ക് ചേക്കേറിയിരിക്കുകയാണ്. അതിജീവനത്തിന്റെ ഈ പാതയിൽ കേരള സർക്കാർ അംഗീകൃത പഠന കേന്ദ്രമായ സ്മൃതി കോളേജ് ഓഫ് ആർട്സ് ആൻഡ് ഐറ്റിയിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് 4 ഓളം പ്രൊഫഷണൽ മോഡൽസും 8 ഓളം വെസ്റ്റേൺ പാറ്റേൺ ഡ്രെസുകളും ഒരുക്കിയാണ് ക്രിസ്മസ് സ്പെഷ്യൽ ഫോട്ടോ ഷൂട്ട് നടത്തിയത് .ക്രിസ്മസ് ഗാനത്തിന്റെ രചനയും മ്യൂസിക്കും നിർവഹിച്ചത് ജോൺസൺ മാഷ് എങ്ങണ്ടിയൂറാണ്. ആലില മുരളിയാണ് പാടിയത്. ജസ്റ്റിൻ ജെയിംസാണ് ഫോട്ടോഗ്രാഫി നിർവഹിച്ചത്. സ്മൃതി സൈമൺ , ഷെറിൻ പ്രിൻസൺ ചേർന്നാണ് ഡ്രെസുകൾ ഒരുക്കിയത്. വീഡിയോ ചിത്രീകരിച്ചത് കാമറാമാൻ സുമേഷും എഡിറ്റിംഗ് ജിതിൻ പുലിക്കോട്ടിൽ , മോഡലുകളായ നിയുക്ത പ്രസാദ്, നവ്യ സുരേഷ്, ഐശ്വര്യ അനില, ബേബി എൽഗ എന്നിവരാണ് .
ഡ്രെസുകളൊരുക്കിയത് വിദ്യാർത്ഥികളും അദ്ധ്യാപകരും
3 ആഴ്ചയോളം ചെലവഴിച്ചാണ് ഡ്രെസുകൾ ഉണ്ടാക്കിയത് . തികച്ചും വെസ്റ്റേൺ രീതിയിലാണ് ഡ്രെസുകൾ ഉണ്ടാക്കിയത്. പാശ്ചാത്യരാജ്യങ്ങളിലെ ക്രിസ്മസ് ആഘോഷങ്ങളും ക്രിസ്മസ് കൂടും ഇതിനായി നിർമ്മിച്ചു. ഇതോടൊപ്പം ഒരു ക്രിസ്മസ് ആൽബവും ചിത്രീകരിച്ചു.