sajini-
സജിനി സന്തോഷ്‌

കൊടകര: പഞ്ചായത്ത്‌ ‌ വട്ടേക്കാട് വാർഡിൽ ബി.ജെ.പിക്ക് ആറാമത് തവണയും ചരിത്രവിജയം. ബി.ജെ.പി ചാലക്കുടി നിയോജകമണ്ഡലം സെക്രട്ടറി സജിനി സന്തോഷാണ് 434വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചത്. കഴിഞ്ഞ തവണ 302വോട്ടിന്റെ ഭൂരിപക്ഷം ആയിരുന്നു. ഓരോ തിരഞ്ഞെടുപ്പിലും ബി.ജെ.പിയുടെ വോട്ടും ഭൂരിപക്ഷവും വട്ടേക്കാട് വാർഡിൽ വർദ്ധിക്കുന്നു. മദ്ധ്യകേരളത്തിൽ ആദ്യമായി ബി.ജെ.പി ഭരണത്തിൽ വന്ന കൊടകര ഗ്രാമ പഞ്ചായത്തിൽ ഗ്രാമപഞ്ചായത്തു പ്രസിഡന്റ് സ്ഥാനം വട്ടേക്കാട് വാർഡ് മെമ്പർ രാമകൃഷ്ണൻ കുട്ടിക്ക് ആയിരുന്നു. 1997ൽ ഒരുവർഷം കൊടകര ഗ്രാമപഞ്ചായത്തു ഭരണം ബിജെപിക്കായിരുന്നു.