കൊടുങ്ങല്ലൂർ: വാളയാറിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പുറകിൽ ലോറിയിടിച്ച് കൊടുങ്ങല്ലൂർ സ്വദേശിയായ ഡൈവർ മരിച്ചു. തിരുവഞ്ചിക്കുളം താന്നിക്കപറമ്പിൽ രാജന്റെ മകൻ രാജേഷാണ് (33) മരിച്ചത്. ശനിയാഴ്ച പുലർച്ചെയായിരുന്നു അപകടം. വാളയാറിൽ നിന്ന് എം സാന്റ് കൊണ്ടുവരാൻ ടോറസ് ലോറിയുമായി പോയതായിരുന്നു. ഭാര്യ: സുധി. മകൻ: അദ്വൈത് കൃഷ്ണ.