കൊടുങ്ങല്ലൂർ: പൊരുതുന്ന ഇന്ത്യൻ കർഷകർക്ക് പിന്തുണയറിയിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊടുങ്ങല്ലൂർ മേഖലാ കമ്മിറ്റി ഐക്യദാർഢ്യ സദസ് നടത്തി. വടക്കേനടയിൽ ചന്തപ്പുര ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പരിപാടി ആർട്ടിസ്റ്റ് ടി.യു. സുധാകരൻ ചിത്രം വരച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. കെ.എസ്. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡന്റും കൈപ്പമംഗലം ജില്ലാ പഞ്ചായത്ത് അംഗവുമായ കെ.എസ്. ജയ, കർഷകസംഘം നേതാവും കാർഷിക വിദഗ്ദ്ധനുമായ കെ.കെ. വിജയൻ എന്നിവർ സംസാരിച്ചു. എറിയാട് ഗ്രാമപഞ്ചയത്ത് അംഗം ഫൗസിയ ഷാജഹാൻ, മുൻ ജില്ലാ പഞ്ചായത്ത് അംഗം നൗഷാദ് കൈത്തവളപ്പിൽ, എ.ബി. മുഹമ്മദ് സഗീർ, അജിത പാടാരിൽ, എൻ.വി. ഉണ്ണിക്കൃഷ്ണൻ,എന്നിവർ നേതൃത്വം നൽകി. വി. മനോജ് സ്വാഗതവും വി.എസ്. ശ്രീജിത്ത് നന്ദിയും പറഞ്ഞു.