ഇരിങ്ങാലക്കുട: നിയോജകമണ്ഡലത്തിലെ 7 ഗ്രാമപഞ്ചായത്തുകളിൽ 6ലും വ്യാപകമായ ഭൂരിപക്ഷം നിലനിർത്തി ഭരണം സ്വന്തമാക്കി. വേളൂക്കര ഗ്രാമപഞ്ചായത്തിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും 8 സീറ്റുകൾ വീതമാണുള്ളത്. 14 സീറ്റുകളുള്ള പടിയൂരിൽ 8 സീറ്റ് നേടിയപ്പോൾ യു.ഡി.എഫിന് 2 ഉം ബി.ജെ.പിക്ക് 4 സീറ്റാണുള്ളത്. കാട്ടൂരിൽ 14ൽ 9 സീറ്റ് നേടിയപ്പോൾ യു.ഡി.എഫിന് 4ഉം ബി.ജെ.പിക്ക് ഒരു സീറ്റുമാണ് കിട്ടിയത്. മുരിയാട് 17 സീറ്റുകളിൽ 11 സീറ്റുകളിൽ വിജയിച്ചു. യു.ഡി.എഫിന് 6 സീറ്റ് ലഭിച്ചു. കാറളത്ത് 15 സീറ്റിൽ 12 സീറ്റുകളിൽ വിജയിച്ചപ്പോൾ യു.ഡി.എഫിന് 1 സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഇവിടെ ബി.ജെ.പി രണ്ട് സീറ്റ് നേടി. പൂമംഗലത്ത് 13 സീറ്റിൽ 7 സീറ്റ് നേടി. യു.ഡി.എഫിന് 4 സീറ്റും ബി.ജെ.പിക്ക് 2 സീറ്റും ലഭിച്ചു. ആളൂരിൽ 23 സീറ്റിൽ 16 സീറ്റ് നേടി. ഇവിടെ യു.ഡി.എഫിന് 7 സീറ്റ് ലഭിച്ചു. മികച്ച പ്രകടനം കാഴ്ചവച്ച് കാട്ടൂരിലും വേളൂക്കരയിലും പൂമംഗലത്തും അക്കൗണ്ട് തുറന്ന ബി.ജെ.പി പടിയൂരിൽ നിലവിൽ 2 സീറ്റുകളായിരുന്നത് നാലാക്കി ഉയർത്തി. കാറളത്ത് ഉണ്ടായിരുന്ന 2 സീറ്റ് നിലനിർത്തുകയും ചെയ്തു. വേളൂക്കരയിലും പൂമംഗലത്തും രണ്ടു സീറ്റുകൾ വീതമാണ് ബി.ജെ.പി നേടിയത്. ഇരിങ്ങാലക്കുട നഗരസഭയിൽ 2 വാർഡിലും മുരിയാട്, വേളൂക്കര ഗ്രാമപഞ്ചായത്തുകളിൽ ഓരോ സീറ്റിലും മഝരിച്ച ബി.ഡി.ജെ.എസിന് സീറ്റൊന്നും നേടാനായില്ല.

ഇരിങ്ങാലക്കുട ബ്ലോക്കിൽ 12 എൽ.ഡി.എഫ്,

ഒരു സീറ്റിൽ യു.ഡി.എഫ്

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിൽ 13 ഡിവിഷനുകളിൽ 12 ഉം പിടിച്ചെടുത്ത് എൽ.ഡി.എഫ് മികച്ച വിജയം കരസ്ഥമാക്കി. പറപ്പൂക്കര ഡിവിഷൻ മാത്രമാണ് യു.ഡി.എഫ് നേടാനായത്.