ചേലക്കര: പാഞ്ഞാൾ ഗ്രാമ പഞ്ചായത്ത് പിടിച്ചെടുക്കുകയും കുറച്ചു മാസം കൈവിട്ട ചേലക്കര ഗ്രാമപഞ്ചായത്തിൽ തുടർ ഭരണം കാഴ്ചവെക്കാൻ സാധിക്കുമെങ്കിലും തിരുവില്വമലയും, പഴയന്നൂരും,കൊണ്ടാഴിയും എൽ.ഡി.എഫിനു നഷ്ടമായ ഗ്രാമപഞ്ചായത്തുകളായി .പാഞ്ഞാൾ നഷ്ടപ്പെട്ടപ്പോൾ കൊണ്ടാഴിയും, പഴയന്നൂരും യു.ഡി.എഫ് തിരിച്ചുപിടിച്ചു. എന്നാൽ മുൻകാലങ്ങളിൽ സ്ഥിരം കൈവശമുണ്ടായിരുന്നതും കഴിഞ്ഞ തവണ രണ്ട് മാസത്തോളം ഭരണം കയ്യടക്കിയതുമായ ചേലക്കരയിൽ ആദിപത്യം ഉറപ്പാക്കാൻ യു.ഡി.എഫിനായില്ല. തിരുവില്വാമലയിലാകട്ടെ ബി.ജെ.പി നിർണായക ശക്തിയായി മാറി.

ചേലക്കരയിൽ എൽ.ഡി.എഫ്

ഇരുപത്തിരണ്ടു വാർഡുകൾ ഉള്ള ചേലക്കരയിൽ കഴിഞ്ഞ തവണ ഇടതിനും വലതിനും പതിനൊന്നു വീതമായിരുന്നു. മെമ്പർമാരുടെ മരണത്തെ തുടർന്ന് .ഇരു മുന്നണിക്കും ഭരണം മാറി ലഭിച്ചു. ഇത്തവണപന്ത്രണ്ടു വാർഡുകളിൽ ഇടതു മുന്നണി വിജയിച്ച് ഭരണം ഉറപ്പാക്കി. ബി.ജെ.പി ഒരു വാർഡിൽ വിജയിച്ചതോടെ ചേലക്കരയിൽ അക്കൗണ്ടുതുറന്നു.

പാഞ്ഞാളിൽ എൽ.ഡി.എഫ്

പാഞ്ഞാൾ ഗ്രാമ പഞ്ചായത്തിൽ യു.ഡി.എഫിലെ ഘടകക്ഷിയുടേയും ഗ്രൂപ്പുകളുടേതുമായ മൂന്ന് പ്രസിഡന്റുമാർ കഴിഞ്ഞ തവണ ഭരിച്ചു. ഇത്തവണ പതിനാറു വാർഡുകളിൽ പത്തിലും എൽ.ഡി.എഫ് വിജയിച്ച് അധികാരം തിരിച്ചു പിടിച്ചു. യു.ഡി.എഫിന് നാലും ബി.ജെ.പി.ക്ക് രണ്ടും മെമ്പർ മാർക്കേ വിജയിക്കുവാൻ കഴിഞ്ഞൊള്ളു .

കൊണ്ടാഴിയിൽ യു.ഡി.എഫ്

കൊണ്ടാഴി ഗ്രാമപഞ്ചായത്തിൽ പതിനഞ്ചു വാർഡുകളുള്ളതിൽ എട്ടു വാർഡുകളിൽ യു.ഡി.എഫ് വിജയിച്ചു കൊണ്ട് ഭരണം തിരിച്ചുപിടിച്ചു. അഞ്ചു വാർഡുകളിൽ.എൽ.ഡി.എഫും രണ്ടു വാർഡുളിൽ ബി.ജെ.പിയും വിജയിച്ചു.കഴിഞ്ഞ് തവണ ഏഴ്,ഏഴ്, ഒന്ന് എന്നതായിരുന്നു നില.

ഇത്തവണ ഭരണം യു.ഡി.എഫിന്

ഇടതിനും വലതിനും മാറി മാറി വരുന്ന അത്ഭുതം ഇത്തവണയും പിഴച്ചില്ല. പഴയന്നൂരിൽ 22 വാർഡുകൾ ഉള്ളതിൽ പതിനാല് വാർഡുകളിൽ വിജയിച്ച് യു.ഡി.എഫ് ഭരണം തിരിച്ചുപിടിച്ചു.കഴിഞ്ഞ തവണ എൽ.ഡി.എഫിനും അതിന് മുമ്പ് യു.ഡി.എഫിനുമായിരുന്നു.

തിരുവില്വാമലയിൽ ആരു കയറും

പതിനേഴു വാർഡുകള്ള തിരുവില്വാമലയിൽ ആറു വാർഡുകളിൽ വീതം ബി.ജെ.പിയും യു.ഡി.എഫും വിജയിച്ചപ്പോൾ കഴിഞ്ഞ തവണ ഭരിച്ച എൽ.ഡി.എഫ് അഞ്ചു വാർഡുകളിൽ മാത്രരമാണ് വിജയിച്ചത്. ഇതോടെ ഭരണ ചക്രം ആരുടെ കൈകളിലിട്ട് തിരിക്കാം എന്നതിനുുള്ള അണിയറ പ്രവർത്തനങ്ങൾ നടക്കുകയാണ് .