പാവറട്ടി: ഭരണം പിടിച്ചെടുക്കാനെത്തിയ യു.ഡി.എഫിനേയും എൻ.ഡി.എയേയും കാഴ്ചക്കാരാക്കി ഒരു സീറ്റ് അധികം നേടിയെടുത്ത എൽ.ഡി.എഫ് മുല്ലശ്ശേരിയിൽ ആധിപത്യം ഉറപ്പിച്ചു. എൻ.ഡി.എ നിലവിലുള്ള 2 സീറ്റുകൾ നിലനിറുത്തിയെങ്കിലും 5 സീറ്റ് ഉണ്ടായിരുന്ന യു.ഡി.എഫിന് 2 സീറ്റ് നഷ്ടമായി. മികച്ച വിജയത്തിലും പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന സീമ ഉണ്ണിക്കൃഷ്ണന്റെ തോൽവി ഇടത് ക്യാമ്പിൽ ഞെട്ടലായി. മുരളി പെരുനെല്ലി എം.എൽ.എയുടെ വാർഡിൽ മുൻ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണായിരുന്ന സീമ ഉണ്ണിക്കൃഷ്ണൻ ഒരു വോട്ടിനാണ് യു.ഡി.എഫിലെ മോഹനൻ വാഴപ്പുള്ളിയോട് പരാജയപ്പെട്ടത്. കഴിഞ്ഞ തവണ വൈസ് പ്രസിഡന്റായിരുന്ന ശ്രീദേവി ജയരാജ് പ്രസിഡന്റാവാനാണ് സാദ്ധ്യത.