കൊടുങ്ങല്ലൂർ: പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരള ശാസ്ത്ര സാഹിത്യപരിഷത്ത് മതിലകം മേഖലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മതിലകം പള്ളിവളവിൽ ജനസദസ്സ് സംഘടിപ്പിച്ചു. മേഖലാ പ്രസിഡന്റ് കെ.കെ. ഹരീഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. മേഖലാ കമ്മിറ്റി അംഗം പി.ബി. സജീവൻ ഉദ്ഘാടനം ചെയ്തു. മതിലകം യൂണിറ്റ് സെക്രട്ടറി ശ്രീജിത്ത്‌ , മേഖലാ സെക്രട്ടറി കെ.കെ. കസീമ, മുൻ ജനറൽ സെക്രട്ടറി ടി.കെ. മീരാഭായ് എന്നിവർ സംസാരിച്ചു.