വടക്കാഞ്ചേരി: കുറാഞ്ചേരിയിൽ പിക്കപ്പ് ലോറിയിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. എസ്.ബി.ഐ വടക്കാഞ്ചേരി ബ്രാഞ്ചിലെ ഉദ്യോഗസ്ഥനും കാൺപൂർ സ്വദേശിയുമായ മയംഗ് സിംഗാണ് (30) അപകടത്തിൽപ്പെട്ടത്. കഴിഞ്ഞദിവസം രാത്രി 9.30 ഓടെയാണ് സംഭവം. വടക്കാഞ്ചേരിയിൽ നിന്ന് ഗുരുവായൂരിലെ താമസസ്ഥലത്തേക്കുള്ള യാത്രാമദ്ധ്യേയാണ് അപകടം. കാലിനും വാരിയെല്ലിനും തലയ്ക്കും പരുക്കേറ്റ യുവാവിനെ ആദ്യം മെഡിക്കൽ കോളേജിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.