തൃശൂർ: കേരളത്തിന്റെ ചെസ് ചരിത്രത്തിലെ മൺമറഞ്ഞ ചെസ് സംഘാടകരേയും ചെസ് താരങ്ങളേയും ആദരിക്കുന്നതിനായി ചെസ് കേരള സംഘടിപ്പിക്കുന്ന ഗ്രാൻഡ് പ്രീ ചെസ് മത്സരങ്ങളിൽ ആദ്യപാദ മത്സരമായ കെ.പി.ആർ.ഗോപാലൻ സ്മാരക ചെസ് മത്സരത്തിൽ ജിനൻ ജോമോൻ (വയനാട്) 9 റൗണ്ടുകളിൽ നിന്നും 8 പോയിന്റോടെ ജേതാവായി. 8 പോയിന്റ് തന്നെ നേടിയ ഇ എം അഖിലൻ (തിരുവനന്തപുരം), കെ.എ യൂനസ് (എറണാകുളം) എന്നിവർ ടൈബ്രേക്കിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ പങ്കിട്ടു. മറ്റു വിജയികൾ: 4. ശ്രാവൺ രഞ്ജിത്ത് (ഓസ്‌ട്രേലിയ) 5. എം.ഏ. ഉണ്ണികൃഷ്ണൻ (തിരുവനന്തപുരം) 6. അജീഷ് ആന്റണി (കണ്ണൂർ). ലീ ചെസ്സ് അന്തർദേശീയ ചെസ്സ് പ്ലാറ്റ്‌ഫോമിൽ ചെസ്സ് കേരള ഓൺലൈനായി സംഘടിപ്പിച്ച മത്സരത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 232 മലയാളി ചെസ് താരങ്ങൾ പങ്കെടുത്തു.