തൃശൂർ: പാചകവാതക വിലവർദ്ധനവിനെതിരെ എ.ഐ.വൈ.എഫ് തൃശൂരിൽ തെരുവ് അടുക്കള സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. സന്ദീപ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം പ്രസാദ് പറേരി, വിപിൻ ഗോപി , ഐശ്വര്യ ലിന്റോ, അഖിൽ പി.എസ്, എൽദോ ഈശോ മാത്യു, വൈശാഖ് അന്തിക്കാട് സിജേഷ് എന്നിവർ നേതൃത്വം നൽകി. പ്രതീകാത്മകമായി തൃശൂർ കോർപ്പറേഷൻ ഓഫീസിന് മുന്നിൽ പ്രവർത്തകർ അടുപ്പുകൂട്ടി ഭക്ഷണം പാചകംചെയ്തു.