 
പുതുക്കാട്: കോനിക്കരയിലെ ഒരു വീട്ടിൽനിന്ന് ഒന്നരപ്പവൻ തൂക്കംവരുന്ന സ്വർണമാല മോഷ്ടിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. കോനിക്കര കീറ്റിക്കൽ വീട്ടിൽ അമലാണ് (18) അറസ്റ്റിലായത്. ബുധനാഴ്ച പുലർച്ചെയാണ് സംഭവം. പുതുക്കാട് പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ടി.എൻ. ഉണ്ണിക്കൃഷ്ണൻ, സബ് ഇൻസ്‌പെക്ടർ കെ.എൻ. സുരേഷ്, എ.എസ്.ഐ ആസാദ് എന്നിവർ ചേർന്നാണ് അറസ്റ്റുചെയ്തത്. ഡോഗ് സ്‌ക്വാഡും ഫിംഗർ പ്രിന്റ് വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.