fish-stolen-temple-pond
പുന്ന ശ്രീഅയ്യപ്പ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര കുളം

ചാവക്കാട്: പുന്ന ശ്രീഅയ്യപ്പ സുബ്രഹ്മണ്യസ്വാമി ക്ഷേത്രക്കുളത്തിൽ മത്സ്യങ്ങൾ മോഷണം പോയി. മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി ക്ഷേത്രക്കുളത്തിൽ വളർത്തിയിരുന്ന മുപ്പത്തിനായിരം രൂപ വിലമതിക്കുന്ന തിലോപ്പിയയാണ് മോഷണം പോയത്. ധർമ്മശാസ്താ ട്രസ്റ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ജൂണിലായിരുന്നു കൃഷി ആരംഭിച്ചത്. വെള്ളിയാഴ്ച്ച വൈകിട്ട് തീറ്റ കൊടുക്കാൻ പോയപ്പോഴാണ് മത്സ്യം മോഷണം പോയതായി ശ്രദ്ധയിൽപ്പെട്ടത്. ട്രസ്റ്റ് ഭാരവാഹികൾ ചാവക്കാട് പൊലീസിൽ പരാതി നൽകി.