കേച്ചേരി: മുണ്ടൂർ സെന്ററിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ദമ്പതികൾക്ക് പരിക്കേറ്റു. വടക്കേകാട് സ്വദേശി മച്ചിങ്ങൽ വീട്ടിൽ അഷ്കർ(30), ഭാര്യ മുഫീദ (23) എന്നിവർക്കാണ് പരിക്കേറ്റത്. മുണ്ടൂർ സെന്ററിൽ വെച്ചായിരുന്നു അപകടം. ഇരുവരെയും കേച്ചേരി ആക്ട്സ് പ്രവർത്തകർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.