കേച്ചേരി: ചൂണ്ടലിൽ ടെമ്പോയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. വാടാനപ്പിള്ളി ചക്കാലക്കൽ വീട്ടിൽ ലോനപ്പന്റെ മകൻ തോമസിനാണ് (62) പരിക്കേറ്റത്. കേച്ചേരി ആക്ട്സ് പ്രവർത്തകർ കുന്നംകുളം യൂണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.