ചേലക്കര: യുവാവിന്റെ പരാതിയിൽ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച യുവതി വിഷം കഴിച്ചശേഷം സ്റ്റേഷനിൽ എത്തി. അവശത കണ്ട് സംശയം തോന്നിയ പൊലീസ് യുവതിയെ ആശുപത്രിയിലാക്കി. പഴയന്നൂരിലാണ് സംഭവം . കോടത്തൂർ സ്വദേശിയായ ഇരുപത്താറുകാരിയാണ് ഇന്നലെ വിഷം കഴിച്ച ശേഷം സ്റ്റേഷനിൽ ഹാജരായത്. ഇവർ അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു.